Tuesday, November 16, 2010

മനുഷ്യനിലെ മണികണ്‌ഠനെ ദര്‍ശിക്കുക

മനുഷ്യനിലെ മണികണ്‌ഠനെ ദര്‍ശിക്കുക

കെ.ജെ.യേശുദാസ്

തൃപ്പൂണിത്തുറയില്‍ പാട്ട്‌ പഠിക്കുന്ന കാലം. അമ്പതുകളുടെ അവസാനം. ശരീരത്തിന്‌ പട്ടിണി. മനസ്സില്‍ പാട്ട്‌.

പൂര്‍ണത്രയീശന്‍െറ ഉത്സവം നടക്കുകയാണ്‌. മതില്‍ക്കകത്ത്‌ മധുരമണിയുടെ കച്ചേരി. ഞാനും സുഹൃത്ത്‌ ഗോവിന്ദന്‍കുട്ടിയുംകൂടി ക്ഷേത്രപരിസരത്തെത്തി. ആന, മേളം, ആരവാരം, ഒക്കെ ഗംഭീരം. കച്ചേരി കാണണമെന്നും കേള്‍ക്കണമെന്നുമുണ്ട്‌. അഹിന്ദുവായി ജനിച്ചില്ലേ....? അവസരം കിട്ടില്ലെന്ന്‌ മനസ്സ്‌ മന്ത്രിച്ചു. ഗോവിന്ദന്‍കുട്ടി അകത്തുകയറുവാന്‍ നിര്‍ബന്ധിച്ചു. അന്നത്തെ ഭയംകൊണ്ടും അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കേണ്ട എന്നു കരുതിയതുകൊണ്ടും ഞാന്‍ പിന്‍വാങ്ങി. പുറത്തെ ബഹളത്തില്‍നിന്നുകൊണ്ട്‌ മധുരമണിയുടെ സ്വരമാധുര്യം നുണഞ്ഞു. ഈ അനുഭവം ഞാന്‍ പലരുമായും പങ്കുവെച്ചു. വൈക്കത്തെ വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന്‌ ശബരിമലയേയും സ്വാമി അയ്യപ്പനേയുംപറ്റി കൂടുതല്‍ അറിഞ്ഞു. മണികണ്‌ഠദര്‍ശനം ആഗ്രഹിച്ചു. ആഗ്രഹം നിയന്ത്രണാതീതമായപ്പോള്‍ ദേവസ്വത്തിലേക്ക്‌ ഒരു കത്തെഴുതി.

ഇരുമുടിക്കെട്ടും വ്രതദീക്ഷയുമുണ്ടെങ്കില്‍ ഏതൊരു ഭക്തനും ശബരിമലദര്‍ശനം ആവാമെന്നും തീര്‍ച്ചയായും താങ്കള്‍ വരണമെന്നും മറുപടി ലഭിച്ചു.

അങ്ങനെ 1976ലാണെന്നു തോന്നുന്നു, ഞാന്‍ മുംബൈയിലെ അപ്പുനായര്‍, ഉണ്ണിച്ചേട്ടന്‍ എന്നിവരടങ്ങിയ അയ്യപ്പസംഘത്തോടൊപ്പം കന്നിസ്വാമിയായി മലചവിട്ടി. അനുഭവം ഏറെ ഹൃദ്യമായിരുന്നു. എന്‍െറ സങ്കല്‌പത്തിനും അതീതമായ സാഹോദര്യം, സഹവര്‍ത്തിത്വം, സമത്വം ഒക്കെ സന്നിധാനത്ത്‌ ദര്‍ശിച്ചു.

ഭൗതികശരീരത്തെ നാം ഓരോ പേര്‌ വിളിക്കുന്നു. ശരീരം മണ്‍മറയുമ്പോള്‍ ആ പേര്‌ ഇല്ലാതെയാവുന്നു.

ജീവാത്മാവ്‌ പരമാത്മാവില്‍ ലയിക്കുന്നു എന്ന സത്യമാണ്‌ ഇവിടെ സംഭവിക്കുന്നത്‌. ഈ സത്യത്തെ ഇഹലോകത്തില്‍വെച്ചുതന്നെ അനുഭവിച്ചറിയാനുള്ള ഒരു പരിശീലനമാണ്‌ മലയാത്രയും ദര്‍ശനവും.

വ്രതമെടുത്ത്‌ മാലയിട്ടു കഴിഞ്ഞാല്‍ ഞാന്‍ യേശുദാസല്ല; സ്വാമിയാണ്‌, അയ്യപ്പനാണ്‌. മനുഷ്യനിലെ ഈശ്വരനെ കണ്ടെത്താനും മനുഷ്യനെ ഈശ്വരതത്ത്വത്തിലേക്കുയര്‍ത്താനുമുള്ള ദര്‍ശനത്തിന്‍െറ പ്രതീകമാണിത്‌.

നമ്മിലെ ഈശ്വരനെ അനുഭവിക്കാനും അനുഭവിപ്പിക്കാനുമുള്ള ഒരു മണ്‌ഡലകാലമാവട്ടെ മനുഷ്യജീവിതം.


From

http://www.mathrubhumi.com/

Tuesday, November 9, 2010

BSNL cheating me

പട്ടിയുടെ വാല്‍ പന്ധീരന്ദു കാലം പൈപ്പ് എല്‍ ഇട്ടാലും അത് നേരെ ആകില്ല .

ഈ ബി സ ന്‍ ല് നന്നകുമെന്നെ എനിക്ക് തോനുന്നില്ല 

ആറ്റ് നോറ്റ് കാത്തിരുന്നു   ബി സ ന്‍ ല് വക ഒരു സിം കിട്ടി 

അതില്‍ നിന്നും ലാന്‍ഡ്‌ ഫോണ്‍ ലേക്ക് (സ്വന്തം ) ഫ്രീ ആയീ വിളിക്കാം എന്നാണെ എല്ലാരും പറയുന്നതെ 

ആറ്റ് നോറ്റ് കാത്തിരുന്നു കിട്ടിയ എന്ടെ സിം എല്‍ നിന്നും എന്ടെ ലാന്‍ഡ്‌ ഫോണ്‍ ലേക്കെ വിളിച്ചാല്‍ പൈസ പോകും 

അപ്പൊ പിന്നെ എനിക്ക് ഭാഗം ഉണ്ടാകട്ടില്ല അല്ലെ ?
ബി സ ന്‍ ല് ലക്കി ഡ്രോ അല്ലെ യിപ്പോള്‍ നടക്കുന്നതെ 

Beware of rude behaving mobile companies(BSNL..)

രാജ്യത്ത് മൊബൈല്‍ ഉപയോക്താക്കള്‍ കാത്തുകാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സം‍വിധാനം നവം‍ബര്‍ മാസം ഒന്നിന്‌ നടപ്പാകും. വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ്‌ പോര്‍ട്ടബിലിറ്റി സം‍വിധാനം ആദ്യമായി നടപ്പാക്കുക.

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?

ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‍എന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്‌.

പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?

കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.

എങ്ങിനെയാണ്‌ നമ്പര്‍ മാറ്റുക?

സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.

നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?

ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും.

പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം



പിന്നെ എന്ദു കണ്ടിട്ടാ ബി സ ന്‍ എല്‍ ഈ മൊട കട്ടുന്നെ ???


Wednesday, November 3, 2010

Bsnl Service if you have Luck....

ബി  എസ് എന്‍ എല്‍ സേവനം നമ്മുടെ ഭാഗ്യം പോലെ 
ഏകദേശം രണ്ടു മാസം മുന്‍പേ ബി  എസ് എന്‍ ഒരു ഫ്രീ സിം ഓഫര്‍ തന്നിരുന്നു 
ലാന്‍ഡ്‌ ഫോണ്‍ ഉള്ളവര്‍ക്ക് ആ സിം ഇല്‍  നിന്ന് ഫ്രീ ആയി കാള്‍ ചെയ്യാം 
ഈ സിം കിട്ടാനായി നാന്‍ എട്ടു തവണ ബി  എസ് എന്‍ ഓഫീസില്‍ പോയീ പക്ഷെ കിട്ടിയില്ല 
അവര്‍ പറയുന്നതെ എനിക്ക് ഭാഗ്യം എല്ലാ എന്നാണെ 
അപ്പൊ പിന്നെ ബി  എസ് എന്‍ ലക്കി ഡ്രോ ആണോ ചെയ്യുന്ന ത് 

അല്ലെങ്കിലും അവനൊക്കെ എന്തും ആകാമല്ലോ അല്ലെ ???